ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ക്രൂരത വീണ്ടും. സിറിയയിലെ ഡേര്‍ എസോര്‍ പ്രവിശ്യയില്‍ മന്ത്രവാദക്കുറ്റം ആരോപിച്ച് ഐ എസ് ഭീകരര്‍ രണ്ടു സ്ത്രീകളുടെ തല വെട്ടി കൊലപ്പെടുത്തി. ഇരുവരും സിറിയക്കാര്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നു വ്യക്തമല്ല. മതത്തിന്റെ പേരില്‍ മന്ത്രവാദം ചെയ്തതാണ് ഐഎസിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. നിരവധി പുരുഷന്‍മാരെ വിവിധ കുറ്റങ്ങള്‍ ചുമത്തി ഐഎസ് തലവെട്ടിക്കൊന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സ്ത്രീകളെ തലവെട്ടിക്കൊല്ലുന്നത്.