ആഭ്യന്തരയുദ്ധം നടക്കുന്ന ഇറാഖില്‍ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ച് പ്രധാനമന്ത്രി നൂറി അല്‍ മാലികി രാജിവെച്ചു. ദേശീയ ടെലിവിഷനിലൂടെയാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്. ഹൈദര്‍ അല്‍ അബാദിക്ക് വേണ്ടിയാണ് താന്‍ വഴിമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് അബാദിയെ സര്‍ക്കാരുണ്ടാക്കാന്‍ പ്രസിഡന്റ് ക്ഷണിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ ഹൈദര്‍ അല്‍ അബാദിക്കായി വഴിമാറാന്‍ കടുത്ത സമ്മര്‍ദമാണ് മാലികിക്ക് മേലുണ്ടായിരുന്നത്.
അബാദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിനെ യുഎസ് ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ സ്വാഗതം ചെയ്തതിനെ തുടര്‍ന്ന് മാലിക്കി തീര്‍ത്തും ഒറ്റപ്പെട്ടിരുന്നു. മാലികിയ്‌ക്ക് പകരക്കാരനായി വരുന്ന അബാദി പാര്‍ലമെന്റിലെ ഡെപ്യൂട്ടി സ്‌പീക്കറാണ്.