ഇറാഖിലും ബാഗ്ദാദിലുമായി നടന്ന ചാവേർ ആക്രമണത്തില്‍ 36 പേർ മരിച്ചു. കഴിഞ്ഞ ദിവസം നടന്ന സ്ഫോടന പരമ്പരയിലാണ് ഇത്രയും പേര്‍ മരിച്ചത്. ഖസീമിയായുടെ വടക്കൻ ജില്ലയായ ഷീറ്റിൽ നടന്ന ആക്രമണത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. തീർത്ഥാടന കേന്ദ്രമായ ഖസീമിയയിൽ നടന്ന സ്ഫോടനത്തിൽ 31 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ചാവേർ ആക്രമണമാണ് നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്ഫോടനവസ്തുക്കളടങ്ങിയ കാറുമായി ഒരാള്‍ സുരക്ഷാ ചെക്ക്പോസ്റ്റ് കടന്ന് പോയിരുന്നതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം ജില്ലയുടെ പല ഭാഗങ്ങളിലായി മൂന്ന് ബോംബുകളാണ് പൊട്ടിത്തെറിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തിന് പിന്നില്‍ ഐഎസ് ഐഎസ് തീവ്രവാദികളാണെന്നാണ് സുരക്ഷാ ജീവനക്കാര്‍ പറയുന്നത്.