ഭീകരരെ സഹായിക്കുന്നത് പാക്കിസ്ഥാന്‍ നിര്‍ത്തിയില്ലെങ്കില്‍ അതിര്‍ത്തി കടന്ന് ആക്രമിക്കുമെന്ന് ഇറാന്‍

ശ്രീനു എസ്
വെള്ളി, 12 ഫെബ്രുവരി 2021 (11:40 IST)
ഭീകരരെ സഹായിക്കുന്നത് പാക്കിസ്ഥാന്‍ നിര്‍ത്തിയില്ലെങ്കില്‍ അതിര്‍ത്തി കടന്ന് ആക്രമിക്കുമെന്ന് ഇറാന്‍. ഈ മാസം അഞ്ചിന് ഇറാന്‍ അതിര്‍ത്തി കടന്ന് തീവ്രവാദ ക്യാമ്പില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുകയും തങ്ങളുടെ രണ്ടു സൈനികരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. നേരത്തേ ഇറാന്റെ സൈനികരെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാനിലെ ജെയ്ഷ് അല്‍ അദ്ല്‍ ഏറ്റെടുത്തിരുന്നു. 
 
പാക്കിസ്ഥാനുമായി ആയിരം കിലോമീറ്റര്‍ ഇറാന്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. നേരത്തേ പാക്കിസ്ഥാന് ഇറാന്‍ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബഗേരി അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article