അറിഞ്ഞോ ഐഫോണ്‍ 7 പൊട്ടിത്തെറിച്ചു; സംഭവം ഓസ്ട്രേലിയയില്‍

വെള്ളി, 21 ഒക്‌ടോബര്‍ 2016 (19:33 IST)
ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സങ്കടവാര്‍ത്ത. ഏറെ പ്രതീക്ഷകളോടെ വിപണിയില്‍ എത്തിയ ഐഫോണ്‍ 7 പൊട്ടിത്തെറിച്ചു. ഓസ്ട്രേലിയയിലെ മെല്‍ബണിലാണ് സംഭവം നടന്നത്. കാറില്‍ ഫോണ്‍ വെച്ച് പുറത്തുപോയതിനു ശേഷം തിരിച്ചുവന്നപ്പോള്‍ ഫോണ്‍ പൊട്ടിത്തെറിച്ച് നിലയിലായിരുന്നു.
 
ഓസ്ട്രേലിയയിലെ സര്‍ഫിംഗ് ഇന്‍സ്ട്രക്‌ടറായ മാറ്റ് ജോണ്‍സിന്റെ മൊബൈലാണ് കത്തിയത്. കാറില്‍ ഫോണ്‍ വെച്ച് പുറത്തു പോയി വന്നപ്പോഴാണ് കത്തിയ നിലയില്‍ ഫോണ്‍ കണ്ടത്. കാറിന്റെ ഗ്ലാസുകള്‍ കറുത്ത നിറവുമായിരുന്നു. തീ പിടിക്കാനുള്ള കാരണം ഐ ഫോണ്‍ തന്നെയാണെന്നാണ് മാറ്റ് ജോണ്‍സ് പറയുന്നത്.
 
സാംസങ് ഗാലക്‌സി 7 ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതായി വ്യാപകമായി വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് വിപണിയില്‍ നിന്നു ഫോണുകള്‍ സാംസങ് പിന്‍വലിച്ചിരുന്നു. ഐഫോണിനും ഈ ഗതി വരു​മോ എന്നതാണ്​ ടെക്​ലോകത്തെ ഇപ്പോഴത്തെ ചർച്ച.

വെബ്ദുനിയ വായിക്കുക