അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു പോകുന്നു ? ചുവന്ന ആകാശത്തിലൂടെ പരന്നൊഴുകി സിഗരറ്റ് പോലൊരു രൂപം !

വെള്ളി, 30 നവം‌ബര്‍ 2018 (15:45 IST)
ടെക്സസ്: അക്കാശത്തുകൂടി പരന്നു നീങ്ങി വെളുത്ത് സിഗരറ്റ് പോലൊരു രൂപം. എന്താണ് ആകശത്തിലൂടെ കടന്നു പോയത് എന്ന് കണ്ടെത്താൻ ഇതുവരെ ശാസ്ത്ര ലോകത്തിന് കഴിഞ്ഞില്ല. അന്യഗ്രഹ ജീവികളെക്കുറിച്ചും പറക്കും തളികകളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് ചുടുപിടിക്കുകയാണ് ഈ കാഴ്ചയോടെ അമേരിക്കയിൽ. 
 
ചുവന്ന ആകാശത്ത് തിളങ്ങുന്ന ഒരു സിഗരറ്റ് പോലെയാണ് വസ്തു കാണപ്പെട്ടത്. സുര്യാസ്തമനം വരെ ഈ വസ്തു ആകാശത്ത് തന്നെ കാണപ്പെട്ടു. ഇത്തരം ഒരു കാഴ്ച താൻ ഒരിക്കലും കണ്ടിട്ടില്ല എന്ന് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ ക്യാമറപേഴ്സൺ പറയുന്നു. 
 
‘ഇത് എന്തെങ്കിലും ഒരു പ്രതിഭാസം മാത്രന്മായിരിക്കും എന്നാണ് ഞാൻ കരുതിയത്. ഭർത്താവിനോട് പറഞ്ഞപ്പോഴും സ്കൈ ബലൂൺ  പോലിള്ള ഏതെങ്കിലും പ്രതിഭാസമായിരിക്കും എന്നാണ് അദ്ദേഹവും പറഞ്ഞത്. എന്നാൽ ദൃശ്യങ്ങൾ കാണിച്ചപ്പോൾ ഭർത്താവ് അത്ഭുതപ്പെട്ടു‘ എന്ന് ദൃശ്യങ്ങൾ പകർത്തിയ വ്യക്തി പറയുന്നു.
 
ടെക്സസിലേക്കുള്ള യാത്രാ മധ്യേ സമാനമായ വസ്തു താൻ പല തവണ കണ്ടിട്ടുണ്ടെന്ന് ഒരു പ്രദേശവാസി കുടി വെളിപ്പെടുത്തി. എന്തായാലും ടെക്സസിൽ ഇത് വലിയ വാർത്തയാവുകയാണ്, നേരത്തെ ഐർലൻഡിലേകുള്ള ആകാശ യാത്രക്കിടെ ബ്രിട്ടിഷ് എയർവെയിസിന്റെ പൈലറ്റ് പറക്കും തളികക്ക് സമാനമായ വസ്തു കണ്ടു എന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍