രണ്ധീറിന്റെ വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ധീരിന്റെ സ്വകാര്യ വസ്തുക്കള്‍ അപാര്‍ട്ട്മെന്റില്‍ നിന്ന് രണ്ട് മൈല്‍ അകലെയുള്ള ഒരു ചവറ്റുകൂട്ടയില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ധീറിന്റെ കൊലപാതകം സംബന്ധിച്ച് ആറ് പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകകികളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.