താലിബാൻ സർക്കാരിൽ ഇന്ത്യയ്ക്ക് അതൃപ്‌തി, തൽക്കാലം തള്ളിപ്പറയില്ല, അഫ്‌ഗാൻ ഭീകരവാദികളുടെ കേന്ദ്രമാകുന്നതിൽ ആശങ്ക

Webdunia
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (14:06 IST)
അഫ്‌ഗാനിസ്ഥാനിൽ ഭീകർസംഘടനയായ ഹഖാനി നെറ്റ്‌വർക്ക് നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ അതൃപ്‌‌തി രേഖപ്പെടുത്തി ഇന്ത്യ. സിഐഎ മേധാവിയുമായും റഷ്യൻ സുരക്ഷ ഉപദേഷ്ടാവുമായും ദേശീയ സുരക്ഷ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ദില്ലിയിൽ നടത്തിയ ചർച്ചയിലാണ് മേഖലയിലെ സാഹചര്യത്തിൽ ഇന്ത്യ അതൃപ്‌തി രേഖപ്പെടുത്തിയത്.
 
അതേസമയം നിലവിലെ താലിബാൻ ഭരണഗൂഡത്തെ തള്ളിപ്പറയുന്ന നിലപാട് ഇന്ത്യ സ്വീകരിക്കില്ല. അമേരിക്കയുടെ നിലപാടിനൊപ്പം ഇന്ത്യ നില്ക്കും എന്ന സൂചനയാണ് പുറത്തു വരുന്നത്. പാകിസ്ഥാൻ ഭീകരസംഘടനകൾ അഫ്ഗാനിസ്ഥാനിൽ ഇടപെടാനുള്ള സാധ്യതയും സിഐഎ മേധാവി വില്ല്യം ബേൺസ് ചർച്ച ചെയ്‌തു. കാബൂളിലെ ഇന്ത്യൻ എംബസി തുറക്കുന്നതുൾപ്പടെയുളള വിഷയങ്ങൾ ചർച്ചയായെന്നാണ് സൂചന.
 
താലിബാൻ സർക്കാരിൽ ആഭ്യന്തര ചുമതല ഹഖ്ഖാനി നെറ്റ് വർക്കിലെ സിറാജുദ്ദീൻ ഹഖാനിക്കാണ്. 2008ൽ കാബൂളിലെ ഇന്ത്യൻ എംബസി ആക്രമിച്ചതിന് പിന്നിൽ ഹഖാനി നെറ്റ്‌വർക്കായിരുന്നു. താലിബാനെ തള്ളിപറഞ്ഞില്ലെങ്കിലും ഭീകരസംഘടന നേതാക്കളുടെ സാന്നിധ്യം കണ്ടില്ലെന്ന് നടിക്കരുത് എന്ന അഭിപ്രായം ബിജെപിയിലും ശക്തമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article