അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ യുവാവിനെ കരടി ആക്രമിച്ച് കൊലപ്പെടുത്തി.ന്യൂജഴ്സിയിലെ വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്. വെസ്റ്റ് മില്‍ഫോഡില്‍ നാലു കൂട്ടുകാരോടൊപ്പം ട്രെക്കിങ്ങിനു പോയ ദര്‍ശ് പട്ടേലാണ് കൊല്ലപ്പെട്ടത്.
കരടിയെ കണ്ടപ്പോള്‍ യുവാക്കള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ ദര്‍ശ് പട്ടേലിന് രക്ഷപെടാന്‍ കഴിഞ്ഞില്ല.
ദര്‍ശിന്റെ ജഡം രക്ഷാപ്രവര്‍ത്തകരാണ് കണ്ടെത്തിയത്. ദര്‍ശിന്റെ സമീപത്തുതന്നെ നിലയുറപ്പിച്ചിരുന്ന കരടിയെ വെടിവച്ചുകൊന്നതിന് ശേഷമാണ് ജഡം രക്ഷാപ്രവര്‍ത്തകര്‍ വീണ്ടെടുത്തത്.