ഫേസ്ബുക്കില്‍ ഇസ്ലാം വിരുദ്ധ പോസ്റ്റ്; ഇന്ത്യക്കാരന് യുഎഇയില്‍ തടവും നാടുകടത്തലും

Webdunia
ശനി, 30 മെയ് 2015 (12:27 IST)
ഫേസ്ബുക്കിലും വാട്ആപ്പിലും മതനിന്ദ പരാമര്‍ശം നടത്തിയതിന് 41കാരനായ ഇന്ത്യക്കാരന് യുഎഇയില്‍ ഒരു വര്‍ഷം തടവും നാടുകടത്തിലും. ഇറാഖിലെ സംഘര്‍ഷങ്ങളെ കുറിച്ചുള്ള വീഡിയോ കണ്ട ശേഷം ഇസ്ലാമിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ഇയാള്‍ പോസ്റ്റിട്ടുവെന്ന് കാട്ടി മറ്റൊരു ഇന്ത്യക്കാരന്‍ നല്‍കിയ പരാതിയിലാണ് നടപടി.


ഫേസ്ബുക്ക് കൂടാതെ വാട്‌സ്ആപ്പിലും ഇയാളുടെ പോസ്റ്റ് പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പരാതിക്കാരന്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് മതനിന്ദാപരമായ സന്ദേശങ്ങളടങ്ങിയ സംഭാഷണങ്ങള്‍ കണ്ടെത്തിയതായും പ്രോസിക്യൂഷന്‍  അറിയിച്ചു. പ്രസ്തുത സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന ഇയാളുടെ വാദം കോടതി അംഗീകരിച്ചില്ല. വിധിയില്‍ 15 ദിവസത്തിനകം അപ്പീല്‍ പോകാന്‍ അവസരമുണ്ട്.