ഇന്ത്യാവിരുദ്ധന് സൌദിയില്‍ എട്ടുവർഷം തടവും ആയിരം ചാട്ടവാറടിയും

Webdunia
വെള്ളി, 3 ജൂലൈ 2015 (18:29 IST)
കടുത്ത ഇന്ത്യാ വിരുദ്ധനായ പാക് രാഷ്ട്രീയ നിരീക്ഷകൻ സെയ്ദ് ഹമീദിന് സൗദി അറേബ്യയിൽ എട്ടുവർഷം തടവും ആയിരം ചാട്ടവാറടിയും ശിക്ഷ. സൗദി സർക്കാരിനെതിരെ സംസാരിച്ചുവെന്ന കേസിൽ സൗദി അറേബ്യയുടെ ശത്രുവായി പ്രഖ്യാപിച്ചാണ് സെയ്ദ് ഹമീദിന് ശിക്ഷ വിധിച്ചത്. ഓരോ ആഴ്ചയും അൻപത് അടികൾ വച്ച് ഇരുപത് ആഴ്ചകളിലായാണ് ചാട്ടവാറടികൾ നൽകുക.

പ്രകടമായ ഇന്ത്യാവിരുദ്ധതയുടെ പേരിൽ ഹമീദിന് പാകിസ്ഥാനില്‍ നിരവധി ആരാധകരുണ്ട് . പെഷവാറിലെ സൈനിക സ്കൂളിൽ നടന്ന ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന് സെയ്ദ് ഹമീദ് ആരോപിച്ചത് ഏറെ വിവാദമായിരുന്നു.  കോൺസ്പിരസി സിദ്ധാന്തങ്ങളുടെ പേരിൽ കുപ്രസിദ്ധനായ  രാഷ്ട്രീയ നിരീക്ഷകനാണ് സെയ്ദ് ഹമീദ് .