വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 237 റണ്‍സ് ജയവും ഒപ്പം പരമ്പര നേട്ടവും. ആതിഥേയരായ വിൻഡീസിന് ദയനീയ തോൽവിയാണ് നേരിടേണ്ടിവന്നത്. ഇന്ത്യ 217 റൺസിന് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തതിനെ തുടർന്ന് ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് 47.3 ഓവറിൽ 108 റൺസിന് ഓൾഔട്ടായി. രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത് വെസ്റ്റ് ഇൻഡീസിനെ ബാറ്റിങിനു വിളിച്ച വിരാട് കോഹ്‌ലിയുടെ പരീക്ഷണം വിജയം കാണുകയായിരുന്നു. ഒന്നാമിന്നിങ്ങ്സില്‍ ഇന്ത്യ 353ഉം വിന്‍ഡീസ് 225ഉം റണ്‍സെടുത്തിരുന്നു.
ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടുകയും മൽസരത്തിൽ മൂന്നു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അശ്വിനാണ് മാൻ ഓഫ് ദ് മാച്ച്. ഒന്നാം ടെസ്റ്റിലും അശ്വിൻ തന്നെയായിരുന്നു കളിയിലെ കേമൻ. വൃദ്ധിമാന്‍ സാഹ (14), രവീന്ദ്ര ജഡേജ (16), രവിചന്ദ്രന്‍ അശ്വിന്‍ (1) എന്നിവരാണ് ഇന്ന് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. പേസര്‍ മിഗ്വല്‍ കുമ്മിന്‍സാണ് ഇന്ന് വീണ നാല് വിക്കറ്റുകളും നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 11 ഓവറില്‍ 48 റണ്‍സ് വഴങ്ങി കുമ്മിന്‍സ് ആറ് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ അജിങ്ക്യ രഹാനെ(78), രോഹിത് ശർമ(41) എന്നിവരുടെ മികച്ച ബാറ്റിങാണ് ഇന്ത്യയെ ഇരുനൂറ് കടത്തിയത്. വിൻഡീസിനു വേണ്ടി മിഗ്വേൽ കമിൻസ് ആറു വിക്കറ്റ് വീഴ്ത്തി.
റൺനിരക്കിൽ ഏഷ്യയ്ക്കു പുറത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ വിജയമാണിത്. ഈ ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കിയ ഇപ്പോൾ ഇന്ത്യ 2-0ന് മുന്നിലാണ്. അവസാന ടെസ്റ്റ് 18 മുതൽ ട്രിനിഡാഡില്‍ നടക്കും. രണ്ടാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. അഞ്ചാം ദിനം ആദ്യ സെഷനിൽ തന്നെ ഏഴിന് 217 എന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യ വിൻഡീസിനു നൽകിയത് 346 റൺസ് വിജയലക്ഷ്യം. ബാറ്റിങ് തുടങ്ങിയ വിൻഡീസിന് ഒരു ഘട്ടത്തിലും കാര്യമായ ചെറുത്തുനിൽപ്പിനായില്ല.