ഇന്ത്യ- പാക് ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വക്താവ് ജോണ്‍ കിര്‍ബി. ഇരു രാജ്യങ്ങളും തമ്മില്‍ നടക്കേണ്ടിയിരുന്ന ചര്‍ച്ചകള്‍ ഉപേക്ഷിച്ചത് നിര്‍ഭാഗ്യകരണ്. ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കാണണെന്നാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷാദ്യം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ഏറെ പ്രതീക്ഷാഭരമായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കത്തിനിടയാക്കുന്ന സംഭവങ്ങള്‍ നിര്‍ണായകമാണെന്ന് മനസിലാക്കാം. എന്നാല്‍ ചര്‍ച്ചകള്‍ നടക്കാതെ പോയത് നിര്‍ഭാഗ്യകരമായി പോയെന്നും ജോണ്‍ കിര്‍ബി പറഞ്ഞു.
ആഗോളതലത്തില്‍ തീവ്രവാദത്തെ പ്രതിരോധിക്കുന്നതില്‍ യു.എസ് നിര്‍ണായകപങ്കുവഹിക്കും. മറ്റ് രാജ്യങ്ങളും അവരവരുടെ പങ്ക് നിര്‍വഹിക്കുമെന്നാണ് യു.എസിന്റെ വിശ്വാസം. ഐക്യരാഷ്ട്രസഭയുടെ അടുത്ത സെഷനില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികളുമായി യു.എസ് ചര്‍ച്ചനടത്തുമൊ എന്ന കാര്യത്തില്‍ ജോണ്‍ കിര്‍ബി വ്യക്തമായ മറുപടി പറഞ്ഞില്ല.