പാക് സൈനികർക്ക് പരിശീലനം; വാര്‍ത്ത ചൈന തള്ളി

ചൊവ്വ, 18 നവം‌ബര്‍ 2014 (11:30 IST)
ജമ്മുകാശ്മീരിലെ രജൗരി സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാക് സൈനികർക്ക് ചൈന പരിശീലനം നൽകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ചൈന തള്ളി. വാർത്ത അടിസ്ഥാനരഹിതമാണെന്നും, ഈ കാര്യത്തില്‍ ആധികാരിക തെളിവുകള്‍ ഇല്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹോങ് ലീ പറഞ്ഞു.

ബിഎസ്എഫ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ - പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പാക്ക് സൈനികര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നായിരുന്നു വാര്‍ത്തകള്‍ പരന്നത്. അതേസമയം റിപ്പോ‌ർട്ടിന്മൽ ഇന്ത്യ സര്‍ക്കാര്‍ ഇതുവരേ സ്ഥിരീകരണം നൽകിയിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക