ജി20യുടെ അധ്യക്ഷപദവി ഏറ്റെടുക്കാന്‍ ഇന്ത്യ; പദവി ഏറ്റെടുക്കുന്നത് ഡിസംബര്‍ ഒന്നിന്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 9 നവം‌ബര്‍ 2022 (11:19 IST)
ജി20യുടെ അധ്യക്ഷപദവി ഏറ്റെടുക്കുകയാണ് ഇന്ത്യ. പദവി ഏറ്റെടുക്കുന്നത് ഡിസംബര്‍ ഒന്നിനാണ്. ഇന്തോനേഷ്യ-ഇന്ത്യ-ബ്രസീല്‍ ജി20 ത്രയത്തിന്റെ കേന്ദ്രത്തിലാണ് ഇന്ത്യ നില്‍ക്കുന്നത്. ലോകത്തിലെ വികസ്വരരാജ്യങ്ങളുടെ ആശങ്കകള്‍ക്കും മുന്‍ഗണനകള്‍ക്കുമായി സംസാരിക്കുന്നതിന് ഇന്ത്യ ഉണ്ടാകും. ഏകദേശം 1.4 ബില്യണ്‍ ജനസംഖ്യയുള്ള, ലോകത്തിലെ അഞ്ചാമത്തെ വലിയ വളരുന്ന സമ്ബദ്വ്യവസ്ഥ എന്ന നിലയിലാണ് ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ നോക്കിക്കാണുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article