ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ഒരു തീവ്രവാദിയേയും അനുവദിക്കില്ല: ബംഗ്ലാദേശ്

ബുധന്‍, 10 ജൂണ്‍ 2015 (15:15 IST)
ബംഗ്ലാദേശില്‍ ഒരു തീവ്രവാദ ക്യാമ്പു പോലും പ്രവര്‍ത്തിക്കുന്നില്ല എന്നും ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ ഒരു തീവ്രവാദിയേയും അനുവദിക്കില്ല എന്നും ബംഗ്ലാദേശ് അറിയിച്ചു. ബംഗ്ലാദേശിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോക്ടര്‍ ഗൗഹര്‍ റിസ്‌വിയാണ് ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മുഴുവനായി നീക്കം ചെയ്യാന്‍ സാധിച്ചതായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം വിജയകരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധം സ്ഥാപിക്കാന്‍ സാധിച്ചതായും മോഡിയുടെ സന്ദര്‍ശനത്തിനു ശേഷം ഭികരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേപ്പാളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള ഭീകരവാദികള്‍ ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്കു പോകാന്‍ നടത്തിയിട്ടുള്ള ശ്രമങ്ങളെ ബംഗ്ലാദേശ് സൈന്യം പലതവണ പരാജയപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക