യുഎന്‍ ഹ്യൂമന്‍ റൈറ്റ്സ് കൌണ്‍സിലില്‍ ഇന്ത്യ തുടരും

ബുധന്‍, 22 ഒക്‌ടോബര്‍ 2014 (17:18 IST)
2015 മുതല്‍ 2017വരെയുള്ള യുഎന്‍ ഹ്യൂമന്‍ റൈറ്റ്സ് കൌണ്‍സിലിലേക്ക് ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ളി തെരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്കു പുറമേ ബംഗ്ളാദേശ്, ഖത്തര്‍, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളും അംഗത്വപട്ടികയില്‍ ഇടംനേടി.

ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ളി തെരഞ്ഞെടുപ്പില്‍ നാലു സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യക്ക് പുറമെ ഇന്തൊനേഷ്യ, ബംഗ്ളാദേശ്, ഖത്തര്‍, തായ്ലന്‍ഡ്, കുവൈത്ത്, കംബോഡിയ, ഫിലിപ്പീന്‍സ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളായിരുന്നു മല്‍സരപ്പട്ടികയിലുണ്ടായിരുന്നത്.

ഈ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ബംഗ്ളാദേശ്, ഖത്തര്‍, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങള്‍ അംഗത്വപട്ടികയില്‍ ഇടംനേടിയത്. മൂന്നു വര്‍ഷം മാത്രമുള്ള യുഎന്‍എച്ച്ആര്‍സിയിലെ അംഗത്വം ഈ വര്‍ഷം ഡിസംബര്‍ 31 ന് കഴിയും. നേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്തോഷം പ്രടകടിപ്പിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക