അതിര്‍ത്തിയിലെ ഇന്ത്യന്‍ നിലപാടുകള്‍ പ്രശ്നങ്ങള്‍ വഷളാക്കും: ചൈന

Webdunia
ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (11:37 IST)
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വഷളാക്കുന്നതിനെ സഹായിക്കുകയുള്ളൂവെന്ന് ചൈന. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ഇന്ത്യ 54 സൈനിക പോസ്റ്റുകള്‍ നിര്‍മിക്കുമെന്ന ഇന്ത്യന്‍ തീരുമാനത്തിന് പിന്നാലെയാണ് പ്രതിഷേധ സ്വരവുമായി ചൈനീസ് വക്താവ് രംഗത്ത് എത്തിയിരിക്കുന്നത്.

ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനും, ഇരു അതിര്‍ത്തികളിലും സാമാധാനവും സുരക്ഷിതത്വവും സ്ഥാപിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യാന്‍ ചൈന തയാറാണെന്നും ചൈനയുടെ വിദേശകാര്യ വക്തവ് ഹുവ ചുന്‍യിങ് വ്യക്തമാക്കി. രണ്ടു ഭാഗത്തു നിന്നുമുള്ള തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ വഷളാക്കുന്ന തരത്തിലുള്ള നിലപാടുകളൊന്നും ഇന്ത്യ സ്വീകരിക്കുമെന്നു കരുതുന്നില്ലെന്നും, ഇന്ത്യയുടെ നടപടികള്‍ സ്ഥിതി ഗുരുതരമാക്കുമെന്നും ഹുവ വ്യക്തമാക്കി.

നേരത്തെ, അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിയോടു ചേര്‍ന്നു 2000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചതിനെതിരെയും ചൈന രംഗത്തെത്തിയിരുന്നു. അതേസമയം ചൈനയുടെ പ്രതിഷേധത്തെ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.