ഇമ്രാന്റെ വിവാഹവാര്‍ഷിക സമ്മാനം കണ്ട് റെഹം ഞെട്ടി; ഇതു പോലെ മറ്റാരോടും ചെയ്യരുതേ എന്ന് പ്രാര്‍ഥിച്ച് മുന്‍ ഭാര്യ - ഇമ്രാന്‍‌ഖാന്‍ ആള് കൊള്ളാമല്ലോ

ചൊവ്വ, 1 നവം‌ബര്‍ 2016 (17:08 IST)
പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും രാഷ്‌ട്രീയ നേതാവുമായ ഇമ്രാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യയും ബിബിസി അവതാരകയുമായ റെഹം രംഗത്ത്. വിവാഹവാര്‍ഷിക സമ്മാനം ചോദിച്ച തനിക്ക് വിവാഹമോചനമാണ് അദ്ദേഹം നല്‍കിയത്. സ്വന്തം രാജ്യത്തോടും ഇതുപോലെ ഇമ്രാന്‍ ഖാന്‍ പെരുമാറാതിരിക്കാന്‍ പ്രാര്‍ഥിക്കൂ എന്നും റെഹം പ്രതികരിച്ചു.

വിവാഹ ശേഷം സ്‌ത്രീകള്‍ വളരെയേറെ കഷ്‌ടപ്പെടുന്നുണ്ടെന്നും പത്ത് മാസക്കാലം തനിക്കെതിരെ പലതരത്തിലുള്ള ആരോപണങ്ങളും ആക്രമണങ്ങളും ഉണ്ടായിട്ടുണ്ടെന്നും റെഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹമോചന സംബന്ധമായ ആരോപണവുമായി അവര്‍ രംഗത്തെത്തിയത്.

വെബ്ദുനിയ വായിക്കുക