പിക്കാച്ചു ഗോ ഗെയിം ലോകത്താകെ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. പിക്കാച്ചുവിനോടുള്ള ആരാധനമൂത്ത് പലരും ചെയ്തൂകൂട്ടുന്ന കാര്യങ്ങള്‍ കേട്ടാല്‍ അന്തംവിട്ട് പോകും. ഏറ്റവും അവസാനമായി ന്യൂ ഓര്‍ലിഓന്‍സിലെ ലൂസിയാനയിലുള്ള സിററി പാര്‍ക്കില്‍ ഒരൊറ്റ രാത്രികൊണ്ടാണ് അഞ്ജാതന്‍ പിക്കാച്ചുവിന്റെ പ്രതിമ സ്ഥാപിച്ചത്.
പാര്‍ക്ക് അധികൃതരോ ഭരണാധികാരികളോ അറിയാതെ അനധികൃതമായിട്ടാണ് പിക്കാച്ചുവിന്റെ പ്രതിമ സ്ഥാപിച്ചത്. ഇത് ആരാണ് സ്ഥാപിച്ചതെന്ന് കണ്ടെത്താനും ഇതുവരെ സാധിച്ചിട്ടില്ല. പ്രതിമ മനോഹരമാണെങ്കിലും അനധികൃതമായി സ്ഥാപിച്ച പിക്കാച്ചു പ്രതിമ നീക്കാനാണ് അധികൃതരുടെ തീരുമാനം.