ഐ ഫോണ്‍ വെള്ളത്തില്‍ വീണു, 16 കാരന്‍ കുളം വറ്റിച്ചു!
തിങ്കള്‍, 4 ഓഗസ്റ്റ് 2014 (12:24 IST)
തന്റെ വിലകൂടീയ ഐഫോണ്‍ വെള്ളത്തില്‍ വീണുപോയതിന് 16 കാരന്‍ ഫോണ്‍ വീണ്ടെടുക്കാനയി മത്സ്യങ്ങള്‍ നിറഞ്ഞ കുളം ഒറ്റക്ക് വറ്റിച്ചു കളഞ്ഞു. ജര്‍മ്മനിയിലാണ് സംഭവം നടന്നത്. എന്നാല്‍ കുളം വറ്റിച്ച സംഭവം അറിഞ്ഞ അധികൃതര്‍ പയ്യനെ പൊലീസില്‍ ഏല്‍പ്പിച്ചു, മാത്രമല്ല ഇയാളുട വീട്ടുകാര്‍ക്ക് കുളം പഴയ അവസ്ഥയിലാക്കുന്നതിനാവശ്യമായ തുക പോയിക്കിട്ടുകയും ചെയ്തു.
വെള്ളിയാഴ്ചയായിരുന്നു തടാകം വറ്റിക്കല്‍. ജര്‍മ്മനിയിലെ കോളിഗനിലായിരുന്നു തടാകം. വ്യാഴാഴ്ച സുഹൃത്തുകളുമൊന്നിച്ച് ഒരു ബോട്ടില്‍ സഞ്ചരിക്കവേയാണ് യുവാവിന്റെ ഫോണ്‍ തടാകത്തില്‍ പോയത്. ഉടന്‍ തന്നെ വെള്ളത്തില്‍ ചാടാന്‍ ഒരുങ്ങിയ യുവാവിനേ കൂടെയുള്ളവര്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു.
ഫോണ്‍ നഷ്ടപ്പെട്ടാലും അതിലുള്ള വിവരങ്ങള്‍ വീണ്ടെടുക്കണമെന്ന് ഇയാള്‍ തീരുമാനിച്ചുറച്ചു. അതിനായി രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പൊള്‍ ഇയാള്‍ മോട്ടോറും പൈപ്പുമായി കുളം വറ്റിക്കല്‍ ആരംഭിച്ചു. വെള്ളം വറ്റിക്കല്‍ ആരും അറിയാതിരിക്കുന്നതിനായി ഇയാള്‍ പൈപ്പ് താമസിച്ചിരുന്ന സ്ഥലത്തേ ടോയ്ലറ്റിലേക്കായിരുന്നു ഇട്ടിരുന്നത്.
എന്നാല്‍ ഇതിന്റെ സെപ്റ്റിക് ടാങ്കിന് ഇത്രയും വെള്ളം ഉള്‍ക്കൊല്ലാന്‍ കഴിഞ്ഞില്ല. ഫലമോ മണിക്കുറുകള്‍ക്കകം സമീപ പ്രദേശങ്ങളെല്ലാം അസെപ്ടിക ടാങ്കില്‍ നിന്ന് പുറത്ത് വന്ന മലിനജലം കൊണ്ട് നിറഞ്ഞു. 1000 കണക്കിന് മീനുകള്‍ ഉള്ള തടാകമാണ് രണ്ട് പമ്പുകള്‍ ഉപയോഗിച്ച് ഈ കൗമരക്കാരന്‍ വറ്റിച്ചത്. എങ്കിലും ഇയാള്‍ തന്റെ ഫോണ്‍ വീണ്ടെടുത്തു.
ഫോണ്‍ ചിലപ്പോള്‍ ചത്തിരിക്കാം എന്നാല്‍ അതിലെ ഡാറ്റ തനിക്ക് അത്യാവശ്യമായിരുന്നു അതിനാണ് ഈ സംഭവം നടത്തിയത്. യുവാവ് പറയുന്നു.
ഏതായാലും വീട്ടുകാര്‍ക്ക് കാശ് പോയിക്കിട്ടി എന്ന് പറഞ്ഞാല്‍ മതി.