ജ്വല്ലറിയില്‍ ലൈംഗികമായി ഉപയോഗിക്കപ്പെട്ടത് 250തോളം യുവതികള്‍; കാരണമറിഞ്ഞാല്‍ ഞെട്ടും

ബുധന്‍, 1 മാര്‍ച്ച് 2017 (16:32 IST)
അമേരിക്കയിലെ പ്രമുഖ കമ്പനിക്കെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി ജീവനക്കാര്‍. ജൂവലറി ശൃംഖലയായ സ്‌റ്റെര്‍ലിംഗ് ജ്വല്ലറിക്കെതിരെയാണ് മുന്‍ ജീവനക്കാരായ 250 പേര്‍ രംഗത്തെത്തിയത്. ഉന്നതോദ്യോഗസ്ഥര്‍ ലൈംഗിക പീഡനവും വിവേചനവും കാട്ടിയെന്നാണ് ആരോപണം.

സ്‌റ്റെര്‍ലിംഗിന്റെ 69,000 ജീവനക്കാരില്‍  44,000 പേരോളം കമ്പനിക്കെതിരേ ലിംഗ വിവേചനത്തിന് നേരത്തെ കേസു കൊടുത്തിട്ടുണ്ടെങ്കിലും ലൈംഗിക ആരോപണവുമായി പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെട്ട വലിയൊരു സംഘം  രംഗത്തെത്തിയതാണ് വാര്‍ത്ത പുറം ലോകമറിയാന്‍ കാരണം.

ജോലി സ്ഥിരമാകാന്‍ ലൈംഗികമായി വഴങ്ങിക്കൊടുക്കാന്‍ പ്രേരിപ്പിക്കുക, സീനിയര്‍ ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരായ യുവതികളെ കയറിപ്പിടിക്കുക, മെച്ചപ്പെട്ട പദവി, ലൈംഗികതയ്‌ക്ക് നിര്‍ബന്ധിക്കുക, ശരീരത്തെക്കുറിച്ച് വര്‍ണിക്കുക,   ഉയര്‍ന്ന ശമ്പളം, ശിക്ഷയില്‍ നിന്നുള്ള സംരക്ഷണ എന്നിവ കിട്ടുന്നതിനായി കിടപ്പറ പങ്കിടാന്‍ ക്ഷണിക്കുക എന്നീ ആരോപണങ്ങളാണ് കമ്പനിക്കെതിരെ ഉയരുന്നത്.

അതേസമയം ഇതെല്ലാം അസംബന്ധമാണെന്നും തങ്ങള്‍ക്കൊപ്പം ജോലി ചെയ്ത ഒരു ചെറിയ വിഭാഗം മാത്രമാണ് ആരോപണവുമായി രംഗത്തുള്ളതെന്നുമാണ് മള്‍ട്ടി ബില്യണ്‍ ഡോളര്‍ ബിസിനസുകാരായ സ്‌റ്റെര്‍ലിംഗിന്റെ ഉടമകള്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക