അബുദാബിയില്‍ വന്‍ അഗ്നിബാധ; മൂന്ന് കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു, ആളപായമില്ല

Webdunia
ഞായര്‍, 19 ഫെബ്രുവരി 2017 (11:07 IST)
അബുദാബി എയര്‍പോര്‍ട്ട് റോഡിലുള്ള അക്കായ് ബില്‍ഡിങ്ങിന് എതിര്‍വശത്തെ കെട്ടിടങ്ങളില്‍ വന്‍ അഗ്നിബാധ. മുസഫയില്‍ നിന്ന് അബുദാബിയിലേക്കുള്ള റോഡില്‍ അഡ്നോക്ക് സ്റ്റേഷനടുത്തുള്ള   കെട്ടിടത്തിലാണ് ആദ്യം തീ പടര്‍ന്നത്. തുടര്‍ന്ന് ഇത് സമീപത്തെ രണ്ടു കെട്ടിടങ്ങളിലേക്ക് വ്യപിക്കുകയായിരുന്നു.
 
താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ പുകക്കുഴലില്‍ നിന്നാണ് തീ ഉയര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. മുസഫയില്‍ നിന്നും അബുദാബിയില്‍ നിന്നും എത്തിയ സിവില്‍ഡിഫന്‍സ്  സംഘം രണ്ട് മണിക്കൂറോളം പണിപ്പെട്ട് അര്‍ധരാത്രിക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 
 
ശക്തമായ കാറ്റുള്ളതിനാല്‍ തീ കെടുത്തുകയെന്നത് ഏറെ പ്രയാസകരമായി. പന്ത്രണ്ട് അഗ്നിശമന വാഹനങ്ങളാണ് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയത്. മുകള്‍ നിലയിലെ വീടുകളിലേക്ക് തീ ഉയര്‍ന്നതോടെ സമീപത്തെതടക്കം ഫ്ളാറ്റുകളില്‍ നിന്ന് അബുദാബി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തി ജനങ്ങളെ ഒഴിപ്പിച്ചു. 
 
Next Article