ചൂണ്ടയിൽ കുടുങ്ങിയ ജീവിയെ കണ്ട് ഞെട്ടി, വിട്ടയച്ചിട്ടും വൃദ്ധനെ വിടാതെ പിന്തുടർന്ന് മുതല !

Webdunia
ശനി, 21 സെപ്‌റ്റംബര്‍ 2019 (16:12 IST)
ക്വീൻസ്‌ലൻഡ്: ക്വീൻസ്‌ലൻഡിലെ കടലിൽ ചെറുബോട്ടിൽ മീൻ പിടിക്കുകയായിരുന്നു വൃദ്ധൻ. ചൂണ്ടയിൽ ഏതൊ വലിയ മീൻ കുടുങ്ങി എന്ന് മനസിലയതോടെ ചൂണ്ട വൃദ്ധൻ ബോട്ടിനരികേക്ക് വലിച്ചു. കാറ്റ് ഫിഷ് ആയിരിക്കും എന്നാണ് ആദ്ദേഹം കരുതിയത്. അടുത്തെത്തിയപ്പോഴാണ് ഒരു കൂറ്റൻ മുതലയാണ് ചൂണ്ടയിൽ കുടുങ്ങിയത് എന്ന് വ്യക്തമായത്. ഇതോടെ ചൂണ്ട അയച്ച് വൃദ്ധൻ മുതലയെ പോവൻ അനുവദിച്ചു.
 
എന്നാൽ മുതല പോകാൻ തയ്യാറായില്ല. വൃദ്ധനെയും സുഹൃത്തിനെയും ഭീതിപ്പെടുത്തുന്ന വിധത്തിൽ മുതല ബോട്ടിനെ പിന്തുടരുകയായിരുന്നു. ബോട്ടിനെ പിന്തുടരുന്ന മുതലയുടെ ചിത്രങ്ങൾ വൃദ്ധനൊപ്പം ഉണ്ടായിരുന്ന സുഹൃത്താണ് പകർത്തിയത്. പോകാൻ അനുവദിച്ചിട്ടും വിടാതെ പിന്തുടർന്ന ഭീകരൻ എന്ന കുറിപ്പോടെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ തരംഗമായി കഴിഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

Next Article