ഹോളിവുഡ് നടന്‍ പീഡനക്കേസില്‍ പിടിയില്‍

Webdunia
ശനി, 7 ജൂണ്‍ 2014 (16:11 IST)
ലോകപ്രശസ്ത സിനിമയായ ജുറാസിക് പാര്‍ക്കില്‍ അഭിനയിച്ച പ്രമുഖ നടന്‍ കാമറൂണ്‍ തോര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി.

കൂടാതെ തട്ടിക്കൊണ്ടുപോകല്‍, മോഷണം തുടങ്ങിയ കുറ്റങ്ങളും ഇയാല്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.  2008 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തിലാണ് ഇയാള്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടത്.

2008ലാണ് കാമറൂണ്‍ ലോസാഞ്ചല്‍‌സിലെ വിദൂര ഗ്രാമമായ അഗോറാ ഹില്‍‌സിലുള്ള 13 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. തുടര്‍ന്ന് 11 മാസത്തോളം ഇയാള്‍ പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

അഭിനയം പഠിക്കുന്നതിനായി കാമറൂണിനെ സമീപിച്ചതായിരുന്നു പെണ്‍കുട്ടി. ഇപ്പോള്‍ അമ്പത് വയസുള്ള കാമറൂണിന് ജാമ്യം ലഭിക്കണമെങ്കില്‍ 2.6 മില്യണ്‍ ഡോളര്‍ കോടതിയില്‍ കെട്ടിവയ്ക്കേണ്ടി വരും.