രക്തം സ്വീകരിച്ച അഞ്ചു വയസുകാരിക്ക് എച്ച്ഐവി ബാധ

ചൊവ്വ, 13 ജനുവരി 2015 (11:15 IST)
ഹൃദയസംബന്ധമായ അസുഖത്തിനെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയക്കിടെ സ്വീകരിച്ച രക്തത്തിലൂടെ അഞ്ചു വയസുകാരിക്ക് എയ്ഡ്സ് ബാധ. ഫുജിയാന്‍ പ്രവിശ്യയിലെ മാവോ മാവോ എന്ന കുട്ടിക്കാണ് ദൗര്‍ഭാഗ്യമുണ്ടായത്.

2010ലാണ്  പെണ്‍കുട്ടിയെ ജന്മനാലുള്ള ഹൃദയസംബന്ധമായ അസുഖത്തിനായി ശസ്ത്രക്രിയ നടത്തിയത്. എട്ടു പേരില്‍ നിന്ന് രക്തം സ്വീകരിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 17 ദിവസം തുടര്‍ച്ചയായി പനിയുണ്ടായതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിക്ക് എച്ച്ഐവി പിടിച്ചതായി വ്യക്തമാകുന്നത്.

തുടര്‍ന്ന് കുട്ടിക്ക് രക്തം നല്‍കിയ എട്ടു പേരെയും രക്ത പരിശേധനയ്ക്ക് വിധേയമാക്കുകയും ഒരാള്‍ക്ക് എച്ച്ഐവി ഉള്ളതായി മനസിലാക്കുകയുമായിരുന്നു. രോഗം കണ്ടത്തെുന്നതിനുമുമ്പ് രണ്ടു ശസ്ത്രക്രിയകള്‍ക്ക് കൂടി ഇയാള്‍ രക്തം നല്‍കിയിരുന്നു. സംഭവം വിവാദമായതോടെ ആശുപത്രിക്കെതിരെയും രക്തദാന കേന്ദ്രത്തിനെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക