ഭൂമിയില്‍ രേഖപ്പെടുത്തിയതിലും വച്ച് ഏറ്റവും കൂടുതല്‍ ചൂടു രേഖപ്പെടുത്തിയ വര്‍ഷം 2014 ആയിരുന്നെന്ന് അമേരിക്കന്‍ ബഹിരകാശ ഏജന്‍സിയായ നാസയുടെ റിപ്പോര്‍ട്ട്. ഭൂമിയുടെ താപനില രേഖപ്പെടുത്താന്‍ തുടങ്ങിയ 1880 മുതലുള്ള താപനിലയുടെ കണക്കുകള്‍ എടുത്തു പരിശോധിച്ച ശേഷമാണ് കഴിഞ്ഞു പോയത് ഭൂമിയിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നുവെന്ന നാസ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഭൂമിയിലാകെയും ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയുണ്ടായ അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ ക്രമാതീതമായി വര്‍ധിച്ചതായും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ വര്‍ധിച്ചത് 2014ല്‍ ഭൂമിയെയും സമുദ്രത്തെയും ഒരുപോലെ ചൂടുപിടിപ്പിച്ചു എന്നുമാണ് നാസയുടെ റിപ്പോര്‍ട്ട് പറയുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഭൂമിയില്‍ പ്രളയമടക്കമുള്ള ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകുമെന്നും നാസ മുന്നറിയിപ്പ് നല്‍കി.