പതിനായിരം പുരുഷന്മാർക്കൊപ്പം ശയിച്ച യുവതിക്ക് ഭര്‍ത്താവിനെ ആവശ്യമുണ്ട്

Webdunia
വെള്ളി, 5 ഡിസം‌ബര്‍ 2014 (13:08 IST)
പതിനായിരം പുരുഷന്മാരെ കിടക്കയില്‍ പുളകം കൊള്ളിച്ച ഓസ്ട്രേലിയന്‍ സുന്ദരി ജീവിത പങ്കാളിയെ അന്വേഷിക്കുന്നു. ഓസ്ട്രേലിയയിലെ ലൈംഗിക തൊഴിലാളിയായ ജിനെത്ത് മോണ്ടിനെഗ്രോയാണ് അന്തിക്കൂട്ടുകാരെ മടുത്തതുമൂലം ഒരു ഭര്‍ത്താവിനെ തേടുന്നത്. ആരെങ്കിലും തയാറായി വന്നാല്‍ അവര്‍ക്ക് സുഖജീവിതത്തിനൊപ്പം പുരുഷൻ സ്ത്രീയിൽ നിന്ന് ആഗ്രഹിക്കുന്നതെല്ലാം നല്‍കുമെന്നും ഉറപ്പ് നല്‍കുന്നുണ്ട്.

പതിനെട്ടാം വയസിൽ നൈറ്റ് ക്ലബ്ബിൽ നിന്ന് മടങ്ങുന്നതിനിടെ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ജിനെത്ത് ഈ വഴി തെരഞ്ഞെടുത്തത്. പിന്നീട് ഓസ്ട്രേലിയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വമ്പന്‍ ബിസിനസുകാരും രാഷ്ട്രീയക്കാരുമൊക്കെ ഈ യുവതിയുടെ ഹരമായി തീര്‍ന്നു. മുപ്പത്തത്തിയഞ്ചുകാരിയായ ജിനെത്ത് മൂന്നു വർഷം മുമ്പാണ് വേശ്യവൃത്തി അവസാനിപ്പിച്ചത്.

10,091 പുരുഷന്മാരുമായി താൻ കിടക്കപങ്കിട്ടുവെന്നും, തന്റെ കൂടെയുള്ള ഒരു മണിക്കൂറിന് അഞ്ഞൂറു ഡോളറായിരുന്നു പ്രതിഫലമെന്നും ജിനെത്ത് വ്യക്തമാക്കുന്നു. എന്നാല്‍ തന്നെ തേടിയെത്തിയ ആര്‍ക്കും ജീവിതപങ്കാളിയാക്കാൻ വേണ്ട ഗുണഗണങ്ങൾ ഒന്നുമില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. അതിനെ തുടര്‍ന്നാണ് താന്‍ ഒരു ജീവിത പങ്കാളിയെ തേടുന്നതെന്നും ജിനെത്ത് പറഞ്ഞു.

തനിക്ക് പറ്റിയ പുരുഷനെ ലഭിച്ചാല്‍ അടിപൊളി ജീവിതം നല്‍കും. സുഖജീവിതത്തിനൊപ്പം ഒരു പുരുഷൻ സ്ത്രീയിൽ നിന്ന് ആഗ്രഹിക്കുന്നതെല്ലാം നല്‍കുമെന്നും ഉറപ്പും ജീനത്ത് നല്‍കി. 10,091 പുരുഷന്മാരുമായി താൻ കിടക്കപങ്കിട്ട തനിക്ക് പുരുഷന്റെ ആഗ്രഹങ്ങള്‍ എന്താണെന്ന് അറിയാമെന്നും. ആ കാര്യത്തില്‍ ഒട്ടും വിട്ടു വീഴ്ച് നടത്തില്ലെന്നും അവര്‍ പറഞ്ഞു. തന്റെ തൊഴിലിലെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് 10000മെൻ ആൻഡ് കൗണ്ടിംഗ് എന്നൊരു പുസ്തകവും അവർ രചിച്ചിട്ടുണ്ട്. വയസ് മുപ്പത്തഞ്ചായെങ്കിലും ജിനെത്തിന്റെ ശരീരത്തിനോ സൗന്ദര്യത്തിനോ ഇതുവരെ ഒരുഇടിവും വന്നിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.