ഗ്വാണ്ടാനമോയില്‍ പീഡനമുറയായി നിര്‍ബന്ധിത സെക്സും

ബുധന്‍, 21 ജനുവരി 2015 (18:57 IST)
ഗ്വാണ്ടാനാമോ ജയിലില്‍ തടവുകാര്‍ക്ക് നേരിട്ട ക്രൂര പീഡനങ്ങള്‍ മുന്‍പും വന്‍ ചര്‍ച്ചയായിട്ടുള്ളതാണ്. എന്നാല്‍ ജയിലില്‍ തടവുകാരെ ലൈംഗികമായിയും പീഡിപ്പിച്ചിരുന്നുവെന്നുള്ള വിവരങ്ങള്‍ പുറത്തുവരികയാണ്. ഗ്വാണ്ടാനമോയിലെ ഒരു തടവുകരനായിരുന്ന മൊഹമ്മദ് ഓദ് സലാഹി എന്ന 44 കാരന്റെ 'ഗ്വാണ്ടനമോ ഡയറി' എന്ന പുസ്തകത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

തീവ്രവാദികളെ സഹായിച്ചുവെന്ന പേരിലാണ് സലാഹിയെ ജയിലിലാക്കുന്നത്. എന്നാല്‍ ഇയാള്‍ക്കെതിരായ ഒരാരോപണം പോലും തെളിയിക്കപ്പെട്ടില്ല. പുസ്തകത്തില്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും  മഹത്തായ അമേരിക്കന്‍ സെക്‌സ് പഠിപ്പിക്കാമെന്ന് പറഞ്ഞ്  വനിതാ ഗാര്‍ഡുമാരെ ഉപയോഗിച്ച് നിരന്തരം ലൈംഗീകമായി പീഡിപ്പിച്ചിരുന്നുവെന്നും സലാഹി പറയുന്നു.

ആരോപണം സമ്മതിപ്പിക്കാനായി 70 ദിവസത്തോളം തനിക്ക്  ആവശ്യപ്പെട്ട് തനിക്ക് ഉറക്കം നിഷേധിച്ചെന്നും ദിവസവും നാല് ഷിഫ്റ്റുകളിലായി നടത്തുന്ന ചോദ്യം ചെയ്യലിനിടെ ക്രൂരമായ മര്‍ദ്ദനങ്ങളും നല്‍കിയിരുന്നെന്നും  സലാഹി പറഞ്ഞു കുളിക്കാന്‍ സോപ്പോ, ടൂത്ത് പേസ്റ്റോ നല്‍കിയിരുന്നില്ല.  ടോയ്‌ലറ്റ് പേപ്പര്‍ പോലും തനിക്ക് നിഷേധിച്ചിരുന്നു. തണുത്ത് മരവിച്ച മുറികളില്‍ മണിക്കൂറുകളോളം കിടത്തുക, നിര്‍ബന്ധപൂര്‍വ്വം ഉപ്പുവെള്ളം കുടിപ്പിക്കുക തുടങ്ങിയ നിരവധി ക്രൂരകൃത്യങ്ങളും നടത്തിയെന്നും സലാഹി പുസ്തകത്തില്‍ പറയുന്നുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക