"ചാര്‍ലി ചാര്‍ലി" ഗെയിം കളിച്ചു, പ്രേതത്തെ കണ്ട് കുട്ടികള്‍ ബോധം കെട്ടു...!

വ്യാഴം, 11 ജൂണ്‍ 2015 (13:32 IST)
ഓജോബോര്‍ഡിന്റെ മാതൃകയില്‍ രണ്ടു പെന്‍സില്‍ ഉപയോഗിച്ച്‌ പ്രേതത്തെ വിളിച്ചുവരുത്തിയ വിദ്യാര്‍ഥികള്‍ ഉന്മാദാവസ്ഥയില്‍ ആശുപത്രിയിലായി. കൊളംബിയയിലാണ് സംഭവം. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇവര്‍ വല്ലതെ ഭയന്നതിനെ തുടര്‍ന്നുണ്ടായ മാനസിഘാതത്തിന്റെ പിടിയിലാണ്. "ചാര്‍ലി ചാര്‍ലി" എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ അടുത്തിടെ പ്രചരിച്ച പ്രേതവിളിയാണ് കുട്ടികളെ ആശുപത്രിയിലാക്കിയത്.

രണ്ടു പെന്‍സിലുകള്‍ വെള്ളക്കടലാസിനു പുറത്തു തിരശ്‌ചീനമായി തുലനം ചെയ്‌തു നിര്‍ത്തും. കടലാസില്‍ ശരി, തെറ്റ്‌ എന്നിങ്ങനെയുള്ള ഉത്തരങ്ങള്‍ നേരത്തേതന്നെ എഴുതും. തുടര്‍ന്ന്‌ "ചാര്‍ലി"യെന്ന പ്രേതത്തോടു ചോദ്യങ്ങള്‍ ചോദിക്കും. ചാര്‍ലിയുടെ ഉത്തരമെന്താണോ ആ ദിശയില്‍ പെന്‍സില്‍ ചലിക്കുമെന്നാണ്‌ വിശ്വാസം. ഇത്തരം കളി ഇന്റര്‍നെറ്റില്‍ വ്യാപകമായതോടെ കൊളംബിയയിലെ കുട്ടികള്‍ക്കിടയില്‍ ഇത് വല്ലാത്ത സ്വാധീനം ചെലുത്തുന്നതായാണ് വാര്‍ത്തകള്‍.

എന്നാല്‍ ഇത്തരം കളിയില്‍ പെന്‍സില്‍ അത് ഉപയോഗിക്കുന്ന ആളിന്റെ ശ്വാസം,ചുറ്റുമുള്ള വായുവിന്റെ ചലനം എന്നിവകാരണം ചലിക്കുന്നത് മൂലം അത് ചാര്‍ലിയെന്ന് പ്രേതം സംസാരിക്കുന്നതായാണ് കുട്ടികള്‍ തെട്ടിദ്ധരിക്കുന്നത്. ഒന്നിന്റെ മുകളില്‍ മറ്റൊരു പെന്‍സില്‍ വയ്‌ക്കുമ്പോള്‍ അതിനു ചലിക്കാന്‍ എളുപ്പമാണ്‌. ഇത് കണ്ട് പലരും ഭയന്നിട്ടുണ്ട്. ഇതാണ് കുട്ടികളെ ആശുപത്രിക്കിടക്കിയില്‍ എത്തിച്ചത്. ഇതു കുട്ടികള്‍ക്കു വലിയതോതില്‍ സമ്മര്‍ദമുണ്ടാക്കുന്നുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.  കുട്ടികള്‍ സ്‌കൂളില്‍ വരാത്തതിനു കാരണം തിരക്കിയ സ്‌കൂള്‍ അധികൃതരാണ്‌ സംഭവത്തിനു പിന്നിലെ പ്രേതക്കളിയെക്കുറിച്ചു വിവരം നല്‍കിയത്‌.

വെബ്ദുനിയ വായിക്കുക