കൊവിഡ് പ്രതിസന്ധി: ഇന്ത്യക്ക് ഗൂഗിള്‍ 135 കോടി രൂപയുടെ മെഡിക്കല്‍ സഹായം പ്രഖ്യാപിച്ചു

ശ്രീനു എസ്
ചൊവ്വ, 27 ഏപ്രില്‍ 2021 (12:05 IST)
കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യക്ക് ഗൂഗിള്‍ 135 കോടി ധന സഹായം പ്രഖ്യാപിച്ചു. 135 കോടിയുടെ മെഡിക്കല്‍ സഹായം ഇന്ത്യക്ക് ചെയ്യുമെന്ന് ആല്‍ഫബെറ്റ് സിഇഓ സുന്ദര്‍ പിച്ചെയാണ് അറിയിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുണിസെഫ്, ഗീവ് ഇന്ത്യ എന്നിവയിലൂടെയാണ് സഹായം എത്തിക്കുന്നത്. 
 
അതേസമയം ഇന്ത്യയില്‍ കൊവിഡ് രൂക്ഷമാണെന്ന് സുന്ദര്‍ പിച്ചെ ട്വീറ്റ് ചെയ്തിരുന്നു. ഗൂഗിളിനു പുറമെ മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദെല്ലയും ഇന്ത്യക്ക് സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article