രാത്രിയുടെ റേറ്റ് ചോദിച്ചു; യുവതികളുടെ ആക്രമത്തില്‍ യുവാവിന്റെ ബോധം പോയി

തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (14:20 IST)
വഴി വക്കില്‍ കണ്ട പെണ്‍കുട്ടികളോട് ഒരു രാത്രിയുടെ റേറ്റ് ചോദിച്ച യുവാവിനെ യുവതികള്‍ മര്‍ദ്ദിച്ച് അവശനാക്കി. ഒറ്റയടിക്ക് നിലത്തുവീണുപോയ ഇയാളെ പെൺകുട്ടികൾ ചവട്ടിമെതിക്കുകയായിരുന്നു, തുടര്‍ന്ന് ഇയാളുടെ ബോധം പോവുകയും ചെയ്തു. കിഴക്കൻ കസാഖിസ്ഥാനിലെ ഒരുപട്ടണത്തിലെ ഗോലുബേവ് എന്ന യുവാവിനാണ് കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.

കൂട്ടുകാർക്കൊപ്പം മദ്യപിക്കുകയായിരുന്ന ഗൊലുബേവ സിഗരറ്റ് വാങ്ങാനാണ് പുറത്തിറങ്ങിയത്. അപ്പോഴാണ് വഴിയരികില്‍ നില്‍ക്കുകയായിരുന്ന യുവതികളെ കണ്ടത്. ഇവരെ ഗോലുബേവ് മദ്യപിക്കാൻ ക്ഷണിച്ചെങ്കിലും അവര്‍ താല്‍പ്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. അപ്പോഴാണ് ഗൊലു ഒരു രാത്രിക്ക് റേറ്റ് എത്രയെന്ന് ചോദിച്ചത്. ഉടന്‍ തന്നെ ഒരു പെണ്‍കുട്ടി പാഞ്ഞു വന്ന് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ നിലത്തു വീണം യുവാവിനെ യുവതികള്‍ നിലത്തിട്ട് ചവിട്ടി കൂട്ടുകയായിരുന്നു.

ഇതിനിടയില്‍ ബോധം പോയ യുവാവിനെ ഉപേക്ഷിച്ച് യുവതികള്‍ ഒന്നും സംഭവിക്കാത്തതുപോലെ കൂളായി സ്ഥലം വിടുകയും ചെയ്തു. ഈ സംഭവങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ആരോ ആണ് ദൃശ്യം നെറ്റിലിട്ടത്. വീഡിയോ വൈറൽ ആയതോടെ പൊലീസ് പെൺകുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം തനിക്ക് ഒന്നും ഓര്‍മ്മയില്ലെന്നാണ് ഗോലുബേവ് പറയുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക