ആറ് നവജാത ശിശുക്കളെ കൊലപ്പെടുത്തി ഫ്രീസറില്‍ സൂക്ഷിച്ച കേസില്‍ അമ്മ കുറ്റക്കാരിയാണെന്ന് കനേഡിയന്‍ കോടതി കണ്ടെത്തി. ആന്‍ഡ്രിയ ഗിയസ്‌ബ്രറ്റ് എന്ന യുവതിയാണ് ഈ ക്രൂരത കാണിച്ചത്. ശിക്ഷാ നടപടി എന്തായിരുക്കുമെന്ന് കോടതി ഇതുവരെ വ്യക്തമായിട്ടില്ല.
2014ല്‍ ആയിരുന്നു സംഭവം പുറത്തുവന്നത്. ആന്‍ഡ്രിയയുടെ വീട്ടില്‍ നിന്ന് പുറത്തേക്ക് എത്തിച്ച മാലിന്യങ്ങളുടെ കൂട്ടത്തില്‍ നവജാത ശിശുക്കളുടെ മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തി. വിവരമറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഴുകിയ മൃതദേഹങ്ങള്‍ ഫ്രീസറില്‍ നിന്ന് കണ്ടെടുത്തത്.
സിമന്റ് കൊണ്ട് പ്രത്യേകമൊരുക്കിയ തറയിലെ കുഴികളിലും മൃതദേഹം ഒളിപ്പിച്ചിരുന്നു. മുഴുവന്‍ മൃതദേഹങ്ങളും അഴുകിയ നിലയിലായിരുന്നു. കുഞ്ഞുങ്ങള്‍ പ്രസവത്തോടെ തന്നെ മരിച്ചതാണെന്ന യുവതിയുടെ ആരോപണം കോടതി തള്ളി. അതേസമയം, എങ്ങനെയാണ് കൊല നടത്തിയതെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല.
കുഞ്ഞുങ്ങളുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്താനും യുവതി ഒരുക്കമല്ല. ഇവരുടെ അവിഹിത ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടത്തി. ക്രൂരമായ കൊല നടത്തിയ ഇവര്‍ക്ക് കോടതി എന്ത് ശിക്ഷ നല്‍കുമെന്ന ആശങ്കയാണ് സമീപവാസികള്‍.