സൂനാമിക്കുശേഷം ഫുകുഷിമ ആണവനിലയം വീണ്ടും ചാര്‍ജാകുന്നു

Webdunia
വ്യാഴം, 17 ജൂലൈ 2014 (11:21 IST)
സൂനാമിയത്തെുടര്‍ന്ന് ജപ്പാനെ ആണവ ദുരന്ത ഭീഷണിയിലാക്കിയ ഫുകുഷിമ സെന്‍ഡായി ആണവനിലയം വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നു. കിയൂഷു ഇലക്ട്രിക് പവര്‍ കമ്പനിയുടെ കീഴിലെ നിലയത്തിലെ രണ്ടു റിയാക്ടറുകളാണ് വീണ്ടും തുറക്കുക.

2011ല്‍ ആഞ്ഞടിച്ച സൂനാമി തിരകള്‍ ജപ്പാനെയും അവിടുത്തെ ആണവ നിലയങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തിയിരുന്നു. സൂനാമിയില്‍ രാജ്യത്തിന് കനത്ത വെല്ലുവിളിയയിരുന്നു ഫുകുഷിമ. തുടര്‍ന്ന്  നടപ്പാക്കിയ കടുത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയ നിലയത്തിന് ജപ്പാന്‍ ആണവ നിയന്ത്രണ സമിതി പ്രവര്‍ത്തിക്കാനുള്ള പ്രാഥമിക അനുമതി നല്‍കുകയായിരുന്നു.

30 ദിവസത്തെ സാങ്കേതിക, ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കുശേഷമാകും അന്തിമ അനുമതി. പ്രാദേശിക സര്‍ക്കാര്‍ സമ്മതപത്രം ഉള്‍പ്പെടെ ആവശ്യമായതിനാല്‍ അനുമതി ലഭിച്ചാലും പിന്നെയും മാസങ്ങള്‍ക്കുശേഷമേ നിലയം തുറന്നുപ്രവര്‍ത്തിക്കൂ.

രാജ്യത്തെ എല്ലാ ആണവ നിലയങ്ങളും സുരക്ഷാ പരിശോധനക്കായി അടച്ചിട്ടിരിക്കുകയാണ്. ഫുകുഷിമ പ്രവര്‍ത്തനം തുടങ്ങുന്നതിനാല്‍ മറ്റ് ആണവ നിലയങ്ങള്‍ക്കും തുറക്കാനുള്ള അനുമതി നല്‍കിയേക്കും.