മെക്‌സിക്കോയില്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സുരക്ഷയില്‍ വീഴ്‌ച സംബഹ്വിച്ചതായി റിപ്പോര്‍ട്ട്. വിശ്വാസികളെ ആശിര്‍വദിക്കാന്‍ അവര്‍ക്കിടയിലേക്ക് ഇറങ്ങിയപ്പോള്‍ ഒരു വിശ്വാസി കൈയില്‍ പിടിച്ചു വലിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്.
വിശ്വാസികളോട് സംസാരിക്കുകയും ആശിര്‍വദിക്കുകയും ചെയ്യുകയായിരുന്ന മാര്‍പ്പാപ്പയുടെ കൈയില്‍ ഒരു വിശ്വാസി പിടിച്ചുവലിക്കുകയായിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച നീക്കത്തില്‍ മാര്‍പ്പാപ്പ ബാലന്‍സ് തെറ്റുകയും തൊട്ടടുത്തു വീല്‍ചെയറിലുണ്ടായിരുന്ന ഒരാളുടെ മേലേക്കു വീഴുകയുമായിരുന്നു. തുടര്‍ന്നാണ് തന്റെ കൈയില്‍ പിടിച്ചു വലിച്ച വിശ്വാസിയോടു ദേഷ്യപ്പെട്ടത്. ഈ സമയം മാര്‍പ്പാപ്പയുടെ സമീപത്ത് നിന്നിരുന്ന സുരക്ഷാ ജീവനക്കര്‍ അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിക്കുകയായിരുന്നു.
കൈയില്‍ പിടിച്ചു വലിച്ച വിശ്വാസിയോടു ദേഷ്യപ്പെട്ട മാര്‍പ്പാപ്പ വിശ്വാസികളെ ആശിര്‍വദിക്കുന്നത് തുടരുകയും ചെയ്‌തു. അതേസമയം, സംഭവത്തെ അതീവപ്രാധാന്യത്തോടെയാണ് അധികൃതര്‍ കാണുന്നത്. പോപ്പിന്റെ സന്ദര്‍ശനങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചു തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. സന്ദര്‍ശനങ്ങളില്‍ ജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും ഇടയിലേക്കു പോപ്പിന് ഇറങ്ങുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലക്കേര്‍പ്പെടുത്തുമെന്നാണ് അറിയുന്നത്.