ഫ്രാന്‍സില്‍ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് നേരെ കലാപം... അഭയാര്‍ഥി ക്യാമ്പിന് തീവച്ചു

Webdunia
ശനി, 14 നവം‌ബര്‍ 2015 (19:53 IST)
ഫ്രാന്‍സില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ നരനായാട്ടിനു പിന്നാലെ രാജ്യത്തെ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് നേരെ പ്രതിഷേധം ശക്തമാകുന്നതായി റിപ്പോര്‍ട്ട്.

ഭീകരര്‍ അഭയാര്‍ഥികളായി വന്നവരാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

ഫ്രാന്‍സിലെ കാലൈസിലുള്ള അഭയാര്‍ഥി ക്യാമ്പിനു നേരെയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ ക്യാമ്പിന് തീവയ്ക്കുകയും ചെയ്തു.

ഈ സമയത്ത് 6000ത്തോളം അഭയാര്‍ഥികള്‍ ക്യാമ്പില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭീകരാക്രമണമുണ്ടായതിനു പിന്നാലെ രാത്രി 11 മണിയൊടെയാണ് ക്യാമ്പിനു നേരെ ആക്രമണമുണ്ടായത്.

ഫ്രാന്‍സിലേക്കുള്ള മുസ്ലീം കുടിയേറ്റത്തെ എതിര്‍ക്കുന്ന ദി ആംഗ്രി ഓഫ് കാലൈസ് എന്ന സംഘടനയാണ് ഇതിനു പിന്നിലെന്നാണ് സൂചന. ഇവര്‍ ക്യാമ്പുനു തീപടരുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം പ്രശ്നമുണ്ടാക്കാന്‍ ഭീകരര്‍ തന്നെ മനപൂര്‍വ്വം ക്യാമ്പിനു തീയിടുകയായിരുന്നു എന്നും പറയപ്പെടുന്നു.

ഭീകരക്രമണത്തിനു പിന്നാലെ ഫ്രാന്‍സില്‍ ഇസ്ലാമോഫോബിയ പടരുകയാണെന്നാണ് വാര്‍ത്തകള്‍. മുസ്ലീങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.

ഭീകരാക്രമാണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 160 പേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരങ്ങള്‍.