24 മണിക്കൂറിനിടെ തായ്‌ലന്‍ഡിലെ വിവിധ ഇടങ്ങളിലായുണ്ടായ എട്ട് ബോംബ് സ്‌ഫോടനങ്ങളില്‍ നാലു മരണം. റിസോര്‍ട്ട് നഗരമായ ഹ്വാ ഹിന്നിലും ദക്ഷിണ പ്രവിശ്യകളിലുമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ക്ലോക്ക് ടവറിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ ഒരാള്‍ മരിച്ചെന്നും മുന്നൂ പേര്‍ക്ക് പരിക്കേറ്റുവെന്നും ഹ്വാ ഹിന്‍ ജില്ലാ മേധാവി സുട്ട്ഹിപോങ് ക്ലാസ് ഉദം അറിയിച്ചു.
നാല് സ്‌ഫോടനങ്ങളില്‍ ഹ്വാ ഹിന്നിലാണ് ഉണ്ടായത്. വിനോദ സഞ്ചാര ദ്വീപായ ഫുകെറ്റില്‍ രണ്ടെണ്ണവും സൂററ്റ് താനിയില്‍ ഒന്നും ദക്ഷിണ ത്രാങ്ങില്‍ ഒരു സ്‌ഫോടനവുമാണുണ്ടായത്. ഹ്വാ ഹിന്നിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ വിദേശികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജര്‍മ്മനി, ബ്രിട്ടീഷ്, നെതര്‍ലന്‍ഡ്്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍.