മകളുടെ പരിപാലനത്തിനായി റോബോട്ടിനെ നിര്‍മിക്കും: സുക്കര്‍ബര്‍ഗ്
തിങ്കള്‍, 4 ജനുവരി 2016 (17:00 IST)
മകളുടെ പരിപാലനത്തിനായി ഒരു റോബോട്ടിനെ നിര്‍മിക്കാനാണ് ഈ വര്‍ഷത്തെ തന്റെ പദ്ധതിയെന്ന് ഫേസ്‌ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ്. രണ്ടു റോബോട്ടുകളെ നിര്‍മിക്കാനാണ് ആലോചിക്കുന്നത്, ഒന്ന് വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനും മറ്റൊന്ന് മകളുടെ കാര്യങ്ങള്‍ നോക്കുന്നതിനുമായിരിക്കുമെന്ന് അദ്ദേഹം തന്റെ പുതുവര്‍ഷത്തിലെ ആദ്യ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.
മകളെ പരിപാലിക്കാനുള്ള റോബോട്ടിനെ നിര്‍മിക്കുക എന്നത് ക്ലേശകരമാണെങ്കിലും അത് സാധ്യമാക്കും. ഡൊമസ്‌റ്റിക് തരത്തിലായിരിക്കും ഇവയുടെ നിര്‍മാണം. വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും ചെയ്യാനും ഉതകുന്ന തരത്തിലുള്ളതാകണം ഒരു റോബോര്‍ട്ട്. തന്റെ ശബ്‌ദം മനസിലാക്കി പ്രവര്‍ത്തിക്കുന്നതാകണം പുതിയ റോബോട്ടെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. കൂടാതെ വീട്ടിലെ ലൈറ്റുകളും മ്യൂസിക് സംവിധാനവും നിയന്ത്രിക്കാന്‍ കഴിവുള്ളതുമാകണം റോബോട്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് റോബോട്ടുകള്‍ക്കും വ്യക്തമായ രീതിയില്‍ പരിശീലനം നല്‍കും. അവയുടെ നിര്‍മാണത്തില്‍ ആവശ്യമായ എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.