ഇന്ത്യന്‍ മാമ്പഴം വീണ്ടും യൂറോപ്പിലേക്ക്

Webdunia
ബുധന്‍, 21 ജനുവരി 2015 (20:50 IST)
ഇന്ത്യയില്‍ നിന്നുള്ള മാമ്പഴം ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് യൂറേപ്യന്‍ യൂണിയന്‍ നീക്കി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ബ്രസല്‍സില്‍ നടന്ന യൂറേപ്യന്‍ യൂണിയന്റെ പ്രത്യേക സ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണു വിലക്ക് നീക്കികൊണ്ടുള്ള തീരുമാമെടുത്തത്.

കഴിഞ്ഞ 2014 മെയിലാണ് അമിതമായ കീടാശിനി പ്രയോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് മാമ്പഴത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മാമ്പഴത്തിന് മാത്രമാണ് ഇറക്കുമതിക്ക് അനുമതി നല്‍കിയിട്ടുള്ളത്. വഴുതന ഉള്‍പെടെയുള്ളവയ്ക്ക് നിരോധനം തുടരും. യൂറോപ്യന്‍ യൂണിയന്റെ നിബന്ധനകള്‍ ഉറപ്പ് വരുത്താമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിലക്ക് നീങ്ങാന്‍ വഴിയൊരുങ്ങിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.