തനിക്കോ തന്റെ കുടുംബത്തിനോ കൊറോണ വൈറസിനെതിരായുള്ള വാക്‌സിൻ ആവശ്യമില്ലെന്ന് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളും ടെസ്‌ല സ്ഥാപകനുമായ ഇലോൺ മസ്‌ക്, ന്യൂയോർക്ക് ടൈംസിന്റെ പോഡ്‌കാസ്റ്റിലാണ് മസ്‌ക് ഈ അവകാശവാദവുമായി എത്തിയത്.
അതേസമയം ലോക്ക്ഡൗൺ കൊവിഡ് വ്യാപനത്തെ തടയാൻ ഫലപ്രദമല്ലെന്നും മസ്ക് പറയുന്നു.ആര്‍ക്കെങ്കിലും രോഗബാധയുണ്ടായാല്‍ അയാളെ പ്രശ്‌നം തീരുന്നതുവരെ മാറ്റിപ്പാര്‍പ്പിക്കുക എന്നതാണ് ശരിയായ രീതി എന്നാണ് മസ്‌കിന്റെ അഭിപ്രായം.കൊവിഡ് നേരിടാനുള്ള സംവിധാനങ്ങള്‍ മണ്ടത്തരങ്ങളാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച വ്യക്തിയാണ് ഇലോൺ മസ്‌ക്. ജോലി കഴിഞ്ഞ് വൈകിട്ട് ജോലികഴിഞ്ഞു ഡ്രൈവു ചെയ്തു വീട്ടില്‍ പോകുമ്പോള്‍ അപകടം സംഭവിച്ചു മരിക്കാവുന്നതിനേക്കാൾ കുറവ് ആളുകളാണ് കൊവിഡ് ബാധിച്ചു മരിക്കുന്നത് എന്നാണ് മുൻപ് മസ്‌ക് പറഞ്ഞത്. അമേരിക്കയിൽ വാക്‌സിൻ ആവശ്യമില്ലെന്ന് പറയുന്നവരുടെ എണ്ണം വർധിച്ചതായും മസ്‌ക് അവകാശപ്പെട്ടു.