ഈജിപ്തില്‍ അധികാരം കൈയ്യാളുന്ന സൈനിക നേതൃത്വം കൂട്ട വധശിക്ഷയ്ക്കൊരുങ്ങുന്നു. മുസ്ളീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരായ 183 പേരേയാണ് ഈജിപ്തില്‍ തൂക്കിലേറ്റാന്‍ പോകുന്നത്. 2013ല്‍ കര്‍ദാസ പട്ടണത്തില്‍ മുര്‍സി ഗവണ്‍മെന്റിനെതിരായ പ്രക്ഷോഭത്തില്‍ പങ്കുകൊണ്ട ബ്രദര്‍ഹുഡ് പ്രവര്‍ത്തകരാണ് ശിക്ഷിക്കപ്പെട്ടവര്‍. പ്രക്ഷോഭത്തില്‍ പതിനാറ് പൊലീസുകാരെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് ശിക്ഷ. ഹാജരാവാതിരുന്ന 34 പേര്‍ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്.
ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ ഭരണത്തിലേറിയ ആദ്യഭരണാധികാരിയാണ് പ്രസിഡന്റായിരുന്നു മുഹമ്മദ് മുര്‍സി. ഇദ്ദേഹത്തിന്റെ ഭരണകൂടത്തിനെതിരെ മുസ്ലീം ബ്രദര്‍ഹുഡ് പ്രക്ഷോഭം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് ഭരണം തകര്‍ന്ന് മുസ്ലീം ബ്രദര്‍ഹുഡ് അധികാരം പിടിച്ചെടുത്തു. യാഥാസ്ഥിക മുസ്ലീം തത്വവാദികളുടെ സംഘടനയാണ് മുസ്ലീം ബ്രദര്‍ഹുഡ്. ഇവരുടെ ഭരണത്തിനെതിരെ ഈജിപ്തിലെ മറ്റു പാര്‍ട്ടികള്‍ ഒന്നിച്ച് പ്രക്ഷോഭം തുടങ്ങിയതോടെ സൈന്യം അധികരം പിടിച്ചെടുക്കുകയായിരുന്നു.
പട്ടാളഭരണകൂടം ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് കൂട്ടവിചാരണ നടത്തി. ഇതുവരെ ആയിരത്തോളം ആളുകള്‍ക്ക് പട്ടാള ഭരണകൂടം വധശിക്ഷ വിധിച്ചിട്ടുണ്ട്. ബ്രദര്‍ഹുഡിനെ പട്ടാളമേധാവിയായ അബ്ദുല്‍ ഫത്തേ അല്‍ സിസി കാണുന്നത് കടുത്ത ഭീഷണിയായാണ്. അതിനാല്‍ ഇവര്‍ക്കെതിരെ കടുത്ത നടപടിയാണ് പട്ടാളം നടപ്പിലാക്കുന്നത്. അതേസമയം പ്രത്യേക നീതിന്യായവ്യവസ്ഥ പിന്തുടര്‍ന്ന് പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്റെ തന്ത്രമാണിതെന്ന് മനുഷ്യാവകാശസംഘടനകള്‍ ആരോപിച്ചു.