ഒരു പഴം കഴിച്ചാല്‍ ഇത്ര പുകിലാകുമോ ? പ്രശസ്ത ഗായികയ്ക്ക് സംഭവിച്ചത് !

Webdunia
തിങ്കള്‍, 27 നവം‌ബര്‍ 2017 (16:51 IST)
പഴം കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാണോ ? അതിന്റെ വീഡിയോ പുറത്തുവന്നാല്‍ പൊലീസ് അറസ്റ്റ് ചെയ്യുമോ ? ഒറ്റനോട്ടത്തില്‍ അല്ല/ഇല്ല എന്ന ഉത്തരമായിരിക്കും ഏതൊരാളും പറയുക. എന്നാല്‍ ഇപ്പോള്‍ ഇതാ പഴം കഴിച്ചതിനു ഒരു ഗായികയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പ്രശസ്ത ഈജിപ്ഷ്യൻ ഗായികയായ ഷൈമയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
ഷൈമയുടെ പുതിയ മ്യൂസിക് വീഡിയോയിലെ ദൃശ്യങ്ങളിൽ അവർ പഴംകഴിക്കുന്ന സീന്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ രീതി ലൈംഗിക ചുവയോടെ ഉള്ളതാണെന്ന് ആരോപിച്ചായിരുന്നു പൊലീസ് അവരെ അറസ്റ്റ് ചെയ്തത്. ഐ ഹാവ് ഇഷ്യൂസ് എന്ന സംഗീത ആൽബത്തിലായിരുന്നു ഈ ദൃശ്യങ്ങളുള്ളത്. മാത്രമല്ല ആ പാട്ടില്‍ ഗായിക വളരെ ഹോട്ട് ലുക്കിലുമായിരുന്നു. ഷൈമ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ആല്‍ബം സംവിധാനം ചെയ്ത മുഹമ്മദ് ഗമാലിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 
 
യുവാക്കളോട് സംസാരിക്കുന്ന തരത്തിലായിരുന്നു ഷൈമയുടെ പാട്ട്. കടുത്ത മതമൂല്യങ്ങള്‍ സൂക്ഷിക്കുന്ന രാജ്യമായ ഈജിപ്തിന്റെ പൊതുസമൂഹത്തെ തകര്‍ക്കുന്ന തരത്തിലുള്ളതാണ് പാട്ടെന്നും ആൽബത്തിലുള്ള ദൃശ്യങ്ങൾ യുവാക്കളെ വഴിതെറ്റിക്കുമെന്നും അവരില്‍ ലൈംഗികാസക്തി വളർത്താൻ മാത്രമേ ഈ ദൃശ്യങ്ങൾ ഉപകരിക്കൂ എന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഗായികയെ അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article