ഈജിപ്ത് കോടതി 188പേര്‍ക്ക് വധശിക്ഷ വിധിച്ചു

Webdunia
ബുധന്‍, 3 ഡിസം‌ബര്‍ 2014 (13:18 IST)
ഈജിപ്ത് കോടതി 188പേര്‍ക്ക് വധശിക്ഷ വിധിച്ചു. മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിനു പിന്നാലെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിനിടെയില്‍ നടന്ന പൊലീസ് സ്‌റ്റേഷന്‍ ആക്രമണ കേസിലെ വിചാരണയ്ക്ക് ഒടുവിലാണ് കൂട്ട വധശിക്ഷ വിധിച്ചത്.

മുഹമ്മദ് മുര്‍സിയെ പുറത്താക്കിയ വേളയില്‍ രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉണ്ടായത്.
മുസ്‌ലീം ബ്രദള്‍ഹുഡ് പ്രവര്‍ത്തകര്‍ രാജ്യത്ത് ആക്രമം അഴിച്ചു വിടുകയായിരുന്നു. കെയ്‌റോ, ഗിസ പട്ടണങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ വെടിവെപ്പും, തീവെപ്പും നടന്നിരുന്നു. ഈ ആക്രമണത്തിനിടയിലാണ് പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് 10 പോലീസുകാരടക്കം നൂറിലേറെ പേര്‍ ക്രൂരമായി കൊല്ല ചെയ്യപ്പെടുകയായിരുന്നു.

വധശിക്ഷ ഈജിപ്തിലെ പരമോന്നത മതകോടതിയായ ഗ്രാന്റ് മുഫ്തി പരിശോധിക്കും. ജനുവരി 24നകം ശിക്ഷ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.