ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം; സുനാമി ഭീഷണിയില്ലെന്ന് അധികൃതര്‍

ബുധന്‍, 7 ഡിസം‌ബര്‍ 2016 (09:18 IST)
ഇന്തോനേഷ്യയിൽ അതിശക്​തമായ ഭൂചലനം. ഇന്തോനേഷ്യൻ ടൗണായ ബന്ത അഷെയിലാണ് റിക്​ടർ സ്​കെയിലിൽ 6.4 രേഖ​പ്പെടുത്തിയ ഭൂചലനമുണ്ടായത്. പന്ത്രണ്ടോളം കെട്ടിടങ്ങള്‍ തകര്‍ന്നു.  സുനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു
 
യു.എസ്​ ജിയോളജിക്കൽ സർവേ അനുസരിച്ച് അഷെയിലെ വടക്കുകിഴക്കൻ തീരപ്രദേശത്ത്​ 17കീ.മീ വ്യാപിക്കുന്ന ഭൂചലനമാണ്​ ഉണ്ടായത്​. 2004ൽ സുനാമിക്ക്​ കാരണമായ ശക്തമായ ഭൂചലനത്തിൽ ഇൗ പ്രദേശവും നാമാവശേഷമായിരുന്നു.
 

വെബ്ദുനിയ വായിക്കുക