അഫ്‌ഗാൻ പ്രതിസന്ധി: ഇന്ത്യയിൽ ഡ്രൈ ഫ്രൂട്ട്‌സിന്റെ വില കുത്തനെ ഉയരുന്നു

വെള്ളി, 20 ഓഗസ്റ്റ് 2021 (13:06 IST)
അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ‌പിന്നാലെ ഇന്ത്യയിൽ ഡ്രൈ ഫ്രൂട്ട്‌സിന്റെ വില കുതിച്ചുയരുന്നു. ഇന്ത്യയുമായുള്ള കയറ്റിറക്കുമതി താലിബാൻ നിർത്തലാക്കിയെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് വില വർധനവുണ്ടായത്. ഉത്സവസീസൺ ആരംഭിച്ചതും വില വർധനവിന്റെ ആഴം കൂട്ടി.
 
ഇന്ത്യൻ വിപണിയിലെ 85 ശതമാനം ഡ്രൈ ഫ്രൂട്ട്‌സും അഫ്‌ഗാനിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുമായുള്ള വ്യാപരം താലിബാൻ നിർത്തുന്നതോടെ രാജ്യത്തെ ഫ്രൂട്ട്‌സ് ലഭ്യത കുറയുമെന്നാണ് കച്ചവടക്കാർ പറയുന്നത്. താലിബാൻ വ്യാപാരം പുനരാരംഭിച്ചില്ലായെങ്കിൽ നിലവിൽ സ്റ്റോക്കുള്ള ഡ്രൈ ഫ്രൂട്ട്‌സിന്റെ വില ഗണ്യമായി ഉയരുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്‌പോർട്ട് ഓർഗനൈസേഷൻ ഡയറക്‌ടർ ജനറൽ അജയ് സഹായ് ആശങ്ക രേഖപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍