മയക്കുമരുന്നു കടത്ത്‌; പ്രാവ് പിടിയില്

Webdunia
വെള്ളി, 14 ഓഗസ്റ്റ് 2015 (11:34 IST)
മയക്കുമരുന്നു കടത്തിയ കുറ്റത്തിനു ഒരു പ്രാവിനെ പിടികൂടി. യുഎസിലെ സാന്‍ജോസിലുള്ള കോസ്റ്റ് റിക്കന്‍ ജയിലില്‍ മയക്കുമരുന്ന്‌ എത്തിക്കാന്‍ ശ്രമിക്കവേയാണ്‌ പ്രാവ് പോലീസിന്റെ പിടിയിലാവുന്നത്‌.

 പ്രാവിന്റെ ശരീരത്തില്‍ കെട്ടിയ ചെറിയ ബാഗില്‍ 14 ഗ്രാം വീതം കൊക്കെയ്‌നും കഞ്ചാവും ഒളിപ്പിച്ചിരുന്നു. മയക്കുമരുന്ന് കടത്താന്‍ പ്രാവിന് പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ളതായി സംശയിക്കുന്നെന്ന് ജയില്‍ ഡയറക്ടര്‍ പോള്‍ ബറ്റോര്‍സി പറഞ്ഞു.
പക്ഷേ മയക്കുമരുന്നുമായി പറന്നെത്തിയ പ്രാവ് ചെന്നുപ്പെട്ടത് അധികൃതരുടെ മുന്നിലേക്കായിരുന്നു. പ്രാവിനെ കസ്റ്റഡിയില്‍ വയ്ക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.