മക്കയിലെ കഅ്‌ബ ഉൾപ്പെടുന്ന ഹറം പള്ളിയിലേക്ക് കാർ ഇടിച്ചു കയറി. വെള്ളിയാഴ്‌ച്ച രാത്രിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ ഹറമിന്റെ ഒരു വാതിലും ബാരിക്കേഡും തകർത്തു. കാറോടിച്ച സൌദി യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി പോലീസ് പറഞ്ഞു.