കാർവാഷ് ചെയ്ത ശേഷം തിരികെ കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന സ്ത്രീ ബ്രേക്കിനു പകരം ആക്സിലേറ്ററിൽ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു എന്നാണ് വിവരം. ഇതോടെ നിയന്ത്രണം വിട്ട കാർ ഹാക്കൻസാക്ക് നദിയിലേക്ക് മറിയുകയായിരുന്നു. 64കാരിയുടെ മകളും ഈസമയം കാറിൽ ഉണ്ടായിരുന്നു. ഇരുവർക്കും പരിക്കേറ്റിട്ടുണ്ട്.