ബ്രസീലിലെ ഗൊയാനിയയിൽ GT3 കപ്പ് മത്സരത്തിനിടെ ഉണ്ടായ അപകടത്തില്‍ കാർ വായുവിൽ തകിടം മറിയുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത്. ഒന്‍പത് തവണ മറിഞ്ഞ കാറില്‍ നിന്ന് പക്ഷേ മുന്‍ ഫോര്‍മുല വണ്‍ താരം നെല്‍സണ്‍ പിക്വിറ്റിന്റെ മകന് പെഡ്രോ അത്ഭുതകരമായി രക്ഷപ്പെട്ടു. പെഡ്രോയുടെ കാറിനു പിന്നിൽ മറ്റൊരു കാർ അമിതവേഗത്തിൽ വന്നിടിച്ചാണ് അപകടം സംഭവിച്ചത്. മകന് പരിക്കുകളില്‍ നിന്നും മുക്തനായി വരുകയാണെന്ന് പിതാവ് നെല്‍സണ്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.