അഫ്‌ഗാൻ എന്നെ മിസ് ചെയ്യുന്നില്ലെ? ബൈഡന്റെ രാജി ആവശ്യപ്പെട്ട് ഡൊണാൾഡ് ട്രംപ്

തിങ്കള്‍, 16 ഓഗസ്റ്റ് 2021 (18:16 IST)
അഫ്ഗാനിസ്താനില്‍ നടക്കുന്ന സംഭവവികാസങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രാജിവെക്കണമെന്ന് മുന്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഫ്‌ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശത്ത പ്രതിരോധിക്കാൻ യുഎസിന് കഴിയാത്ത സാഹചര്യത്തിൽ ബൈഡൻ രാജിവെയ്‌ക്കുന്നതാണ് നല്ലതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
 
യു.എസിലെ കോവിഡ് വ്യാപനത്തിലും ആഭ്യന്തര കുടിയേറ്റത്തിലും സാമ്പത്തിക-ഊര്‍ജ്ജനയങ്ങളിലും ട്രംപ് ബൈഡനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഇരുപതോളം കൊല്ലം അഫ്ഗാനില്‍ തുടര്‍ന്ന യു.എസ് സൈന്യം ട്രംപിന്റെ പിന്‍ഗാമിയായി ബൈഡന്‍ എത്തിയതിന് പിന്നാലെയാണ് അഫ്ഗാനില്‍ നിന്നുള്ള പിന്മാറിയത്. താലിബാനുമായി ട്രംപ് തന്നെ ഉണ്ടാക്കിയ കരാർ പ്രകാരമായിരുന്നു സൈന്യത്തിന്റെ പിന്മാറ്റം.
 
അമേരിക്കൻ സേന അഫ്‌ഗാനിൽ നിന്ന്മ് പിന്മാറിയതിന് പിന്നാലെയാണ് താലിബാൻ രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കുന്നതും ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താന്‍ എന്നതിലേക്ക് രാജ്യത്തിന്റെ പേരുമാറുന്നതും.
അഫ്ഗാനിസ്താന് വേണ്ടി ബൈഡന്‍ ചെയ്തത് ഐതിഹാസികമാണെന്ന് പരിഹസിച്ച ട്രംപ് അഫ്ഗാനിലെ താലിബാന്‍ അധിനിവേശം യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി കണ‌ക്കാക്കപ്പെടുമെന്നും പരിഹസിച്ചു. അതേസമയം അഫ്‌ഗാനിലെ യു.എസിന്റെ സൈനിക പിന്‍മാറ്റത്തിന് ധാരണയുണ്ടാക്കിയത് ട്രംപായിരുന്നുവെന്നും സേനാപിന്മാറ്റത്തെ യുഎസിലെ ഭൂരിപക്ഷം പിന്തുണക്കുന്നുവെന്നും ബൈഡൻ പക്ഷം പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍